15 ഒക്‌ടോബർ 2021

സൗദി മാസ്ക് ഒഴിവാക്കുന്നു; സാമൂഹികഅകലം അടച്ചിട്ട ഇടങ്ങളിൽ മാത്രം
(VISION NEWS 15 ഒക്‌ടോബർ 2021)
സൗദി അറേബ്യയില്‍ പൊതു ഇടങ്ങളില്‍ ഞായറാഴ്ച മുതല്‍ മാസ്ക് നിര്‍ബന്ധമില്ല. സാമൂഹികഅകലം അടച്ചിട്ട സ്ഥലങ്ങളില്‍ മാത്രമായി ചുരുക്കാനും തീരുമാനം. രാജ്യത്ത് കൊവിഡ് രോഗബാധ കുറഞ്ഞതാണ് കാരണം. എന്നാല്‍ മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.

പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. കല്യാണ മണ്ഡപങ്ങളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെ പ്രവേശനവും കൊവിഡ് വാക്സിന്‍ രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only