10 ഒക്‌ടോബർ 2021

ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് പീഡനം; ചാരിറ്റി പ്രവർത്തകർ അറസ്റ്റിൽ
(VISION NEWS 10 ഒക്‌ടോബർ 2021)




വയനാട്ടിൽ ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്.

ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയെട്ടുകാരിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലിൽ കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

സംഭവത്തിന് ശേഷം യുവതി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only