30 ഒക്‌ടോബർ 2021

സി.മോയിൻകുട്ടി അനുസ്മരണത്തിന് തുടക്കം
(VISION NEWS 30 ഒക്‌ടോബർ 2021)താമരശ്ശേരി: പ്രഗൽഭ വാഗ്മിയും മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈ. പ്രസിഡണ്ടുമായിരുന്ന സി.മോയിൻകുട്ടിയുടെ ഒന്നാം ചരമദിനത്തിൻെറ ഭാഗമായി നടത്തുന്ന അനുസ്മരണ പരിപാടികൾ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നാടത്തിയ പ്രസംഗ മത്സരത്തോടെ തുടക്കമായി. പരിപാടി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി.കെ.ഹുസൈൻ കുട്ടി ഉൽഘാടനം ചെയ്തു .'പ്രസംഗകല' എന്ന വിഷയത്തിൽ പ്രമുഖ പത്രപ്രവർത്തകൻ നവാസ് പൂനൂർ വിദ്യാർത്ഥികളുമായി സംവദിച്ചു. അനുസ്മരണ സമിതി വ.ചെയർമാൻ ടി.ആർ.ഒ. കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൻ, പി.സി.ഹബീബ് തമ്പി ,ഗിരീഷ് തേവള്ളി, അമീർ മുഹമ്മദ് ഷാജി, എ.കെ.അബ്ബാസ്, എ.കെ.അസീസ്, എ.പി.ഹംസ മാസ്റ്റർ, പി.അബ്ദുൽ ബാരി മാസ്റ്റർ, വി.കെ.അഷ്റഫ് ,ടി.എംപൗലോസ് മാസ്റ്റർ, പി.വി ദേവരാജൻ ,ദിനേശ് പുതുശ്ശേരി, തുടങ്ങിയവർ സംബനധിച്ചു. പ്രസംഗ മത്സരത്തിൽ തിരുവംമ്പാടി ഇൻഫൻ്റ് ജീസസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ ബിലീന .ആർ .ബെന്നി ഒന്നാം സ്ഥാനവും ഓമശ്ശേരി വാദി ഹുദാ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹാദിയ ഹുസ്ന രണ്ടാം സ്ഥാനവും കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി കെ. അവ ന്ധിക മൂന്നാം സ്ഥാനവും നേടി. ഉച്ചക്ക് രണ്ട് മണിക്ക് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പ്രബന്ധരചനാ മൽസരം നടന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഇതേ വേദിയിൽ എൽ.പി, യു.പി. വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only