27/10/2021

ഓമശ്ശേരി സഹചാരി സെൻ്റർ മജ്ലിസുൽ മൗലിദി സംഘടിപ്പിച്ചു.
(VISION NEWS 27/10/2021)


ഓമശ്ശേരി :വിശുദ്ധ റബീഉൽ അവ്വൽ പ്രമാണിച്ച് എസ്.കെ.എസ്.എസ്.എഫ് മദീന പാഷൻ കമ്പയിനിന്റെ ഭാഗമായി ഓമശ്ശേരി മേഖലാ സഹചാരി സെൻ്ററിനു കീഴിൽ മജ്ലിസുൽ മൗലിദി സംഘടിപ്പിച്ചു. സഹചാരി സെൻ്റർ ആസ്ഥാനത്ത് വെച്ച് നടന്ന സംഗമം സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.അബ്ദുല്ല മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സഹചാരി സെൻ്റർ വർക്കിംഗ് കൺവീനർ നൂറുദ്ദീൻ ഫൈസി മുണ്ടുപാറ അദ്ധ്യക്ഷനായി. എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ കണ്ണന്തളി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. യൂസുഫ് ഫൈസി, എൻ.മുഹമ്മദ് ഫൈസി, പി.ടി.മുഹമ്മദ് കാതിയോട്, അബ്ദുല്ല ഫൈസി, ഉമർ ഫൈസി മങ്ങാട്, കെ.പി. ഇബ്രാഹിം ഫൈസി, മുസ്തഫ അശ്അരി, മുഹമ്മദലി റഹീമി, ഗഫൂർ മുണ്ടുപാറ, യു.കെ. ഹുസൈൻ, നിസാം ഓമശ്ശേരി, സിദ്ദീഖ് നടമ്മൽ, സമദ് മുറമ്പാത്തി, ശമീർ പുത്തൂർ, നവാസ് ദാരിമി, ശാദുലി ദാരിമി, റിയാസ് ബാപ്പു, അഷ്റഫ്.ടി, സഈദ് ഓമശ്ശേരി, ഗഫൂർ. സി.ടി, ഫസലുറഹ്മാൻ, ഉവൈസ് കോളിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു. സഹചാരി സെൻ്റർ ജനറൽ കൺവീനർ കുഞ്ഞാലൻ കുട്ടി ഫൈസി സ്വാഗതവും മേഖലാ പ്രസിഡണ്ട് ഹാരിസ് ഹൈത്തമി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only