18 ഒക്‌ടോബർ 2021

സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു; പുതുക്കിയ തീയതി ഇങ്ങനെ
(VISION NEWS 18 ഒക്‌ടോബർ 2021)




നാളെ നറുക്കെടുക്കേണ്ട സ്ത്രീശക്തി SS-283 ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 24 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ
 ഫലം ലഭ്യമാകും. സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only