👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഒക്‌ടോബർ 2021

അച്ഛനു മകനും ഒരു പോസ്റ്ററില്‍; ലാലേട്ടന്‍ വേര്‍ഷന്‍ പങ്കുവെച്ച് ആരാധകര്‍
(VISION NEWS 05 ഒക്‌ടോബർ 2021)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന, ഈ മാസം 25ന് ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും എത്തിയിരുന്നു. ഇതിനായി ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഈ പോസ്റ്ററാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

പോസ്റ്ററിലെ പ്രണവിനെ കാണാൻ പഴയകാലത്തെ മോഹൻലാലിനെ പോലെയുണ്ടെന്നായിരുന്നു വിനീത് പങ്കുവച്ച പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകൾ. പിന്നാലെ പോസ്റ്ററിൽ പ്രണവിന് പകരം മോഹൻലാലിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെന്റിം​ഗ് ആയിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only