👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഒക്‌ടോബർ 2021

ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു
(VISION NEWS 12 ഒക്‌ടോബർ 2021)കോട്ടയം: മൂലേടത്തു ട്രെയിനിൽ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചതു. രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിൻ കുലുങ്ങിയപ്പോൾ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കൾ പറഞ്ഞു. രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. 

ഉടൻ വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.  തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only