22 ഒക്‌ടോബർ 2021

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു
(VISION NEWS 22 ഒക്‌ടോബർ 2021)തൃശൂര്‍ പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍ (38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്ത് വെച്ചാണ് സംഭവം. ഓട്ടോയില്‍ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗുണ്ടകളുടെ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only