👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

'ഇരട്ടക്കണ്ണൻ' ക്യാമറയുമായി കാനന്‍
(VISION NEWS 07 ഒക്‌ടോബർ 2021)
ദൃശ്യങ്ങൾ പകർത്താൻ ഇരട്ടക്കണ്ണുള്ള കാമറ ലെൻസുമായി കാനൻ. കാനനിന്റെ ഇഓഎസ് ആർ മിറർലെസ് ക്യാമറയ്ക്ക് വേണ്ടിയുള്ള ഡ്യുവൽ 5.2 എംഎം എഫ്/2.8 ഫിഷ്ഐ ലെൻസ് ആണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. 3D വിർച്വൽ റിയാലിറ്റി ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിന് ഈ ലെൻസ് ഉപയോഗിക്കാം.

വിർച്വൽ റിയാലിറ്റി ഗ്ലാസ് ആയ ഒകുലസ് ക്വസ്റ്റ് 2 പോലുള്ള ഉപകരണങ്ങളിലേക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ ഈ ക്യാമറ ലെൻസിലൂടെ പകർത്താൻ സാധിക്കും. സ്റ്റീരിയോസ്കോപിക് ത്രീഡി 180 ഡിഗ്രി വിആർ ചിത്രങ്ങൾ ഒരു സിംഗിൾ ഇമേജ് സെൻസറിലേക്ക് പകർത്താൻ സാധിക്കുന്ന ലോകത്തിലെ ഡിജിറ്റൽ ഇന്റർചേയ്ഞ്ചബിൾ ലെൻസ് ആണിത് എന്ന് കാനൻ അവകാശപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only