28 ഒക്‌ടോബർ 2021

മുത്തങ്ങയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
(VISION NEWS 28 ഒക്‌ടോബർ 2021)
വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി.

‌മുത്തങ്ങ ചെക്‌പോസ്റ്റില്‍ എം ഡി എം എയുമായി തോട്ടുമുക്കം സ്വദേശി മൂന്ന്‌തൊട്ടിയില്‍ ബോണി സെബാസ്റ്റ്യന്‍ (23) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ 10.600 ഗ്രാം എം ഡി എം.എയാണ് യുവാവില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

പ്രതിക്കെതിരെ എന്‍ഡിപിഎസ് നിയമ പ്രകാരം കേസെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ‌സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റോഡിലെ ഏരിയപ്പള്ളിയില്‍ നിന്നാണ് ഓട്ടോറിക്ഷയില്‍ ചാരായം കടത്തിയ യുവാവ് പിടിയിലായത്. 

20 ലിറ്റര്‍ ചാരായം വാഹനത്തില്‍ നിന്ന് പിടികൂടിയതായി എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ പാടിച്ചിറ അമരക്കുനി പന്നിക്കല്‍ സന്തോഷ് (38) ആണ് പിടിയിലായത്. ‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only