03/10/2021

കോഴിക്കോട് ബീച്ച് തുറന്നു, സന്ദര്‍ശകരുടെ ഒഴുക്ക്; വൈകീട്ട് എട്ടുമണിവരെ പ്രവേശിക്കാം
(VISION NEWS 03/10/2021)

 


കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ കാലമായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.

നേരത്തെ വ്യായാമം ചെയ്യുന്നവര്‍ക്കായി രാവിലെ ചെറിയ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ നവീകരണം പൂര്‍ത്തിയായ ശേഷം ബീച്ച് പൂര്‍ണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മാസ്‌കും സാമൂഹിക അകലും നിര്‍ബന്ധമാണ്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only