👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഒക്‌ടോബർ 2021

മലമ്പുഴ ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി
(VISION NEWS 09 ഒക്‌ടോബർ 2021)
മലമ്പുഴ വനമേഖലയില്‍ വഴി തെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി. മലമ്പുഴയില്‍ നിന്ന് പോയ ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു.

ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉള്‍ വനത്തില്‍ കുടുങ്ങിയത്. ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥര്‍ അകപ്പെട്ടിരിക്കുന്നത്. പാലക്കാട് നാര്‍കോട്ടിക് സെല് ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്പുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്ഐ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

ലഹരി വസ്തുക്കള്‍ പിടികൂടാന്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് കാട് കയറിയത്. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാല്‍ ജാഗ്രതയിലാണ് പൊലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only