19 ഒക്‌ടോബർ 2021

നാളെയും മറ്റെന്നാളും റെഡ് അലർട്ട് പോലെ നേരിടും; റവന്യു മന്ത്രി
(VISION NEWS 19 ഒക്‌ടോബർ 2021)
കാലവർഷക്കെടുതിയിൽ 12 മുതൽ 19 വരെ 39 പേർ മരിച്ചുവെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. റെഡ് അലർട്ട് എന്ന പോലെ നാളെയും മറ്റെന്നാളും സ്ഥിതി നേരിടും. തുലാവർഷത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഉൾപ്പടെ നേരിടാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പശ്ചിമഘട്ടത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ക്യമ്പുകളിൽ എല്ലാ സൗകര്യവും ലഭ്യമാക്കും. സമൂഹ മാധ്യമങ്ങളിൽ അനാവശ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമ - നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്. അതിനാല്‍, ദുരന്തമുഖത്ത് അനാവശ്യമായി ജനങ്ങൾ പോകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only