23 ഒക്‌ടോബർ 2021

സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട്ട് സ്ഥാപിക്കുക: മലബാർ ഡവലപ്മൻ്റ് ഫോറം
(VISION NEWS 23 ഒക്‌ടോബർ 2021)


കൊടുവള്ളി :സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട്ട് സ്ഥാപിക്കുക.
മലബാർ ഡവലപ്മൻ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നവമ്പർ 1 ന് കോഴിക്കോട് മാനാഞ്ചിറയിൽ മനുഷ്യ ചങ്ങല തീർക്കുന്നു.വിവിധ രാഷ്ട്രീയ,സാമൂഹിക ,സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കുന്നു.മനുഷ്യ ചങ്ങല വിജയിപ്പിക്കുന്നതിന്നായി ചേർന്ന കൊടുവള്ളി നിയോജകമണ്ഡലം ചാപ്റ്റർ യോഗത്തിൽ ജനറൽസെക്രട്ടറി നൗഷാദ് ചെമ്പറ സ്വാഗതം പറഞ്ഞു,പ്രസിഡൻ്റ് ഹാഫിസുറഹിമാൻ പി.പി അദ്ധ്യക്ഷനായി,മുഖ്യ രക്ഷാധികാരി അഡ്വ.ബെന്നി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി ആശംസകളർപ്പിച്ച് കൊണ്ട് റംസീന നരിക്കുനി,സലീം നെച്ചുളി,ശശിധരൻ മാസ്റ്റർ,ജ്യോതി ജി നായർ,ട്രഷറർ വിനോദ് നരിക്കുനി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only