👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


12 ഒക്‌ടോബർ 2021

മോയിൻകുട്ടി അനുസ്മരണം: കലാ സാഹിത്യ മത്സരങ്ങൾ നടത്തുന്നു
(VISION NEWS 12 ഒക്‌ടോബർ 2021)താമരശ്ശേരി: ഒക്ടോബർ 30 മുതൽ നവംബർ 9 വരെ താമരശ്ശേരിയിൽ നടക്കുന്ന സി.മോയിൻ കുട്ടി അനുസ്മരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 30 ന് രാവിലെ 10 മണി മുതൽ കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രസംഗ മത്സരവും ഒക്ടോബർ 30 ന് ഉച്ചക്ക് 2.30 മുതൽ കൊടുവള്ളി , തിരുവമ്പാടി മണ്ഡലങ്ങളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള പ്രബന്ധരചനാ മത്സരവും
ഒക്ടോബർ 31ന് രാവിലെ 10 മണി മുതൽ എൽ പി, യു പി വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാ മത്സരവും താമരശ്ശേരി വ്യാപാരഭവനിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 20 ന് മുമ്പായി 95447 17117 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സി. മോയിൻകുട്ടി അനുസ്മരണ സമിതി ചെയർമാൻ സൈനുൽ ആബിദീൻ തങ്ങളും കൺവീനർ പി.സി ഹബീബ് തമ്പിയും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only