👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം
(VISION NEWS 07 ഒക്‌ടോബർ 2021)
ബെവ്‌കോയുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. മുമ്പ് പ്രവർത്തിച്ച പോലെ തന്നെ രാവിലെ 10 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം. കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ മുതൽ പുതിയ സമയക്രമീകരണത്തിൽ പ്രവർത്തിക്കാം.

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരുന്നത്. ഈ പ്രവർത്തന സമയത്തിനാണ് നിലവിൽ മാറ്റം വരുത്തിയത്.

സമയമാറ്റം സംബന്ധിച്ച കൃത്യമായ വിവരം എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പതിപ്പിക്കണമെന്നും ബെവ്‌കോ എംഡി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഔട്ട്‌ലെറ്റുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only