👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 ഒക്‌ടോബർ 2021

ഗ്യാസ് തീരുന്നത് അറിയാം: വരുന്നു സ്മാർട്ട് എൽപിജി സിലിണ്ടർ!!
(VISION NEWS 01 ഒക്‌ടോബർ 2021)
പാചകവാതകം തീരുന്നതിന്റെ കണക്ക് വീട്ടമ്മമാർ മിക്കവാറും ഉപയോ​ഗിച്ച ദിവസങ്ങളുടെ അടിസ്ഥാനത്തിലൊക്കെയാണ് കണക്കാക്കാറ്. സിലിണ്ടറിൽ എത്ര ​ഗ്യാസ് ബാക്കിയുണ്ടെന്നറിയാൻ മാർ​ഗങ്ങളൊന്നും നിലവിൽ ഇല്ല. എന്നാൽ ഈ ബുദ്ധിമുട്ട് ഇനിയില്ല. ഗ്യാസ് എത്ര ഉപയോഗിച്ചുവെന്നും കൃത്യമായി അറിയാൻ സൗകര്യമുള്ള സ്മാർട്ട് എൽപിജി സിലിണ്ടർ ഇന്ത്യൻ ഓയിൽ കോർപറേഷൻ പുറത്തിറക്കി.

ഭാരംകുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമാണ് പുതിയ സിലിണ്ടർ. മൂന്ന് പാളികളിൽ നിർമിച്ചിരിക്കുന്നതിനാൽ കൂടുതൽ സുരക്ഷയുള്ളതുമാണ്. ഉയർന്ന സാന്ദ്രതയുള്ള പോളിഎത്തലീൻ(എച്ച്ഡിപിഇ), ഫൈബർ ഗ്ലാസ് എന്നിവകൊണ്ടാണ് സിലിണ്ടർ നിർമ്മിച്ചിട്ടുള്ളത്. പുതിയ സിലിണ്ടർ അഹമ്മദാബാദ്, അജ്മീർ, അലഹബാദ്, ബെംഗളുരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡാർജലിങ്, ഡൽഹി, ഫരീദാബാദ്, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂർ, ജലന്ധർ, ജംഷഡ്പൂർ, ലുധിയാന, മൈസൂർ, പട്‌ന, റായ്പൂർ ഉപ്പടെ 28 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ സിലിണ്ടർ ലഭിക്കുക. വൈകാതെ മറ്റുനഗരങ്ങളിലും സിലിണ്ടർ വിതരണംതുടങ്ങും.പത്ത് കിലോഗ്രാമിന്റെ സിലിണ്ടറിന് 3,350 രൂപയും അഞ്ച് കിലോഗ്രാമിന്റേതിന് 2,150 രൂപയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only