19 ഒക്‌ടോബർ 2021

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്: ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 19 ഒക്‌ടോബർ 2021)




സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്നു തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും പാലക്കാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും തീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

നാളെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസര്‍ക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.


മറ്റന്നാള്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍ക്കോട് ജി്ല്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസര്‍ക്കോട് ഒഴികെ എല്ലാ ജില്ലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only