18 ഒക്‌ടോബർ 2021

കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ
(VISION NEWS 18 ഒക്‌ടോബർ 2021)
മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

"കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങൾക്കൊപ്പമാണ്. അവരുടെ ദുരിതങ്ങളിൽ ആശ്വാസമായി ഡി.എം.കെ ചാരിറ്റബിൾ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കുന്നു. നമുക്ക് ഈ മാനുഷികതയെ ഉൾക്കൊണ്ട് അവരെ സഹായിക്കാം" -സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

നേരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only