👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഒക്‌ടോബർ 2021

കാടാമ്പുഴ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ
(VISION NEWS 06 ഒക്‌ടോബർ 2021)
കാടാമ്പുഴയിൽ ഗർഭിണിയെയും മകനേയും കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴയിൽ ഉമ്മുസൽമ മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. നാല് വർഷങ്ങൾക്ക് മുൻപ് 2017 മെയ് 22നായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെടുമ്പോൾ ഉമ്മുസൽമ പ്രസവിക്കുകയും നവജാത ശിശു മരിക്കുകയും ചെയ്തിരുന്നു. ഇവരുടെ അയൽ വാസിയാണ് പ്രതി. മുഹമ്മദ് ഷെരീഫുമായി ഉമ്മുസൽമ അടുപ്പത്തിലായിരുന്നെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പ്രതി ഇന്ന് ജയിലി‍ൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only