31 ഒക്‌ടോബർ 2021

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളി‍ൽ ഓറഞ്ച് അലർട്ട്
(VISION NEWS 31 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് അടുക്കുന്നതാണ് തീവ്ര മഴ മുന്നറിയിപ്പിന് കാരണം. നിലവിൽ ശ്രീലങ്കയ്ക്കും തമിഴ്നാടും ഇടയിലുള്ള തീരത്തുള്ള പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി തീരത്തിന് സമീപം എത്തുമെന്നാണ് വിലയിരുത്തൽ. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ മഴ തുടർന്നേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only