24/10/2021

'ഞങ്ങൾക്കൊപ്പം അണിചേരുക'; മുല്ലപെരിയാർ വിഷയത്തിൽ ഉണ്ണി മുകുന്ദൻ
(VISION NEWS 24/10/2021)
മുല്ലപെരിയാർ ഡാമുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. അധികാരികൾ ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ: 
"ആശങ്കകൾ പങ്കുവെക്കാൻ ഞങ്ങൾക്കൊപ്പം അണിചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു."

നേരത്തെ പൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.120 വർഷത്തോളം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only