👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഒക്‌ടോബർ 2021

പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് നിവിൻ പോളി
(VISION NEWS 14 ഒക്‌ടോബർ 2021)
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നടൻ നിവിൻ പോളി പങ്കുവെച്ച പുതിയ ചിത്രങ്ങൾ. താടിയും മുടിയും വളർത്തിയ പുതിയ ലുക്കിലുള്ള സ്റ്റൈലൻ ഫോട്ടോയാണ് ഇൻസ്റ്റ​ഗ്രാമിൽ താരം ഷെയർ ചെയ്തിരിക്കുന്നത്. ഈശോയെ പോലെയെന്നാണ് നിവിന്റെ ഫോട്ടോയ്‍ക്ക് ആരാധകര്‍ കമന്റുകളുമായി എത്തുന്നത്.റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്.തമിഴ് താരം സൂരിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക. തമിഴ്‍നാട്ടിലും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. അതുകൊണ്ടുതന്നെ നിവിൻ പോളി ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only