👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

അച്ഛന്‍റെ സിനിമയില്‍ മകന്‍ സഹസംവിധായകൻ; സന്തോഷം പങ്കുവെച്ച് ഷാജി കൈലാസ്
(VISION NEWS 07 ഒക്‌ടോബർ 2021)
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് എത്തിയ നിരവധി പേരുണ്ട്. മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഹരിശ്രീ അശോകൻ്റെയും മക്കള്‍ അഭിനയരംഗത്തേക്ക് ചുവടുവച്ചപ്പോള്‍ പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകനും അച്ഛന്‍റെ പാതയില്‍ സിനിമാരംഗത്തേക്ക് എത്തിയിരിക്കുകയാണ്. ക്യാമറക്ക് മുന്നിലല്ല, പിന്നിലേക്കാണ് മകന്‍ ജഗന്‍ എത്തിയിരിക്കുന്നത്.

സഹസംവിധായകനായാണ് ഷാജി കൈലാസിന്‍റെയും ആനിയുടേയും മകന്‍ ജഗന്‍ എത്തുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നതാകട്ടെ ഷാജി കൈലാസും. മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചതാണ് ജഗന്‍. 12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലാണ് ജഗന്‍ അസിസ്റ്റന്‍റ് ഡയറക്ടറായെത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only