👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഒക്‌ടോബർ 2021

'തനിക്ക് നാണമില്ലെ?' വിമർശകന് മറുപടിയുമായി ദുർ​ഗ കൃഷ്ണ
(VISION NEWS 07 ഒക്‌ടോബർ 2021)
മലയാള സിനിമയിലെ യുവത താരനിരകളിൽ ശ്രദ്ധേയമായ മുഖമാണ് ദുർ​ഗ കൃഷ്ണ. അടുത്തിടെ ആയിരുന്നു അർജുൻ രവീന്ദ്രനുമുള്ള വിവാഹം. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം പലപ്പോഴും താരത്തിന് വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിമർശകന് ദുർ​ഗ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
'മധുരം ജീവാമൃത ബിന്ദു' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ഫോട്ടോകൾ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് അർജുനും ദുർഗയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് താഴെയാണ് ഒരാൾ കമന്റുമായി എത്തിയത്. 

'സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ', എന്നായിരുന്നു വിമർശകന്റെ കമന്റ്. എന്നൽ വിമർശകന് പരസ്യമായി തന്നെ മറുപടി നൽകി ദുർഗ രംഗത്തെത്തി. 'മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?' എന്നായിരുന്നു ഇതിന് മറുപടിയായി ദുർ​ഗ കുറിച്ചത്. ദുർഗയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only