01 ഒക്‌ടോബർ 2021

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ഇന്ന്
(VISION NEWS 01 ഒക്‌ടോബർ 2021)
ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only