25 ഒക്‌ടോബർ 2021

ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി അനുഗ്രഹ കച്ചേരിമുക്ക് ശുചീകരണ പ്രവർത്തനം നടത്തി
(VISION NEWS 25 ഒക്‌ടോബർ 2021)


കിഴക്കോത്ത് : ഒക്ടോബർ 1 മുതൽ 31 വരെ രാജ്യവ്യാപകമായി നടക്കുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെ  ആഭിമുഖ്യത്തിൽ അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകർ  കച്ചേരിമുക്ക് ന്യൂ എ എം എൽ പി സ്കൂളും  പരിസരവും ശുചീകരിച്ചു. 
 NYK കൊടുവള്ളി ബ്ലോക്ക് കോഡിനേറ്റർ ജ്യോൽസ്ന ജോയ് മുഖ്യാതിഥിയായ പ്രവർത്തന പരിപാടി  കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡൻറ് ഗഫൂർ വി കെ
സെക്രട്ടറി സാലിഹ് മയൂരി ,
സ്കൂൾ മാനേജർ ഇസ്മായിൽ എം എം , സ്കൂൾ പി ടി എ പ്രസിഡന്റ് ഷമീർ എംഎം,
പ്രധാനാദ്ധ്യാപിക സുബൈദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ക്ലബ് അംഗങ്ങളും സ്കൂളിലെ അധ്യാപകരും നാട്ടുകാരും പങ്കെടുത്തു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only