👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

എസ്എസ്എല്‍സി ബുക്ക് മതി; ഇനി ജാതി സര്‍ട്ടിഫിക്കറ്റ് പ്രത്യേകം വേണ്ട
(VISION NEWS 08 ഒക്‌ടോബർ 2021)


 

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടിയായി പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.  എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / മറ്റ് വിദ്യാഭ്യാസ രേഖകളില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റിന് പകരമായുള്ള അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെയോ അവരിലൊരാളുടെയോ എസ്എസ്എല്‍സി ബുക്ക് അല്ലെങ്കില്‍ മറ്റ് വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതിയും തെളിവായി പരിഗണിക്കും.

അതേ സമയം ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനോടൊപ്പം സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹസര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിനുപകരമുള്ള രേഖയായും സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only