25/10/2021

കോഴിമുട്ട എടുക്കുന്നതിന് വിറകുപുരയിൽ തിരയുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ചു
(VISION NEWS 25/10/2021)




മണ്ണയ്ക്കനാട് :
കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരയുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ചു

മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു–48) ആണ് മരിച്ചത്. സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനാണ്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു.
ഭാര്യ: മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീന. മകൻ: അതുൽ കൃഷ്ണ. (വിദ്യാർഥി, എസ്കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only