23 ഒക്‌ടോബർ 2021

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ കശ്മീരിൽ
(VISION NEWS 23 ഒക്‌ടോബർ 2021)
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദർശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only