👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 ഒക്‌ടോബർ 2021

എൻബിഡി ബാങ്കിന്​ ഇന്ത്യയിൽ കൂടുതൽ​ ശാഖകൾ തുടങ്ങാൻ അനുമതി
(VISION NEWS 03 ഒക്‌ടോബർ 2021)
യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്​സ്​ എൻബിഡി ബാങ്കിന്​ ഇന്ത്യയിൽ രണ്ട്​ ശാഖകൾ കൂടി തുടങ്ങാൻ അനുമതി. ഇന്ത്യ-യു.എ.ഇ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ്​ നീക്കം. ദുബെയിൽ നടന്ന ജോയിന്‍റ്​ ടാസ്​ക്​ഫോഴ്സ്​ യോഗത്തിന്​ ശേഷം കേന്ദ്രമന്ത്രി പിയൂഷ്​ ഗോയലാണ്​ ഇക്കാര്യം അറിയിച്ചത്​. എമിറേറ്റ്​സ്​ എൻബിഡി ​റെപ്രസെന്‍റീവ്​ ഓഫീസറെ 2000 മുതൽ ഇന്ത്യയിൽ നിലനിർത്തുന്നുണ്ട്​. 2017ലാണ്​ മുംബൈയിൽ ആദ്യ ബ്രാഞ്ച്​ തുടങ്ങുന്നതിനുള്ള അനുമതി ബാങ്കിന്​ ലഭിച്ചത്​. ഇതുകൂടാതെ ഈജിപ്​ത്​, തുർക്കി, സൗദി അറേബ്യ, സിംഗപ്പൂർ, ആസ്​ട്രിയ, തുടങ്ങിയ രാജ്യങ്ങളിലും ബാങ്കിന്​ ശാഖകളുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only