12 ഒക്‌ടോബർ 2021

ബജറ്റ് ഫോണുമായി മോട്ടറോള; വിലയും സവിശേഷതകളും അറിയാം
(VISION NEWS 12 ഒക്‌ടോബർ 2021)




ബജറ്റ് ശ്രേണിയിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് മോട്ടറോള. മോട്ടോ E40 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 9,499 രൂപയാണ് വില. 48 മെ​ഗാപിക്സലാണ് ഫോണിന്റെ പ്രധാന ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി, പുറകിൽ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഫോണിനുണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വിപണിയിലെത്തിയിരിക്കുന്നത്. കാർബൺ ഗ്രേ, പിങ്ക്, ക്ലേ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ഫോണിന്റെ വിൽപ്പന ഈ മാസം 17 മുതൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കും. ആൻഡ്രോയിഡ് 11ലാണ് മോട്ടോ E40 പ്രവർത്തിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് മാക്സ് വിഷൻ HD+ (720x1,600 പിക്സൽ) IPS ഡിസ്പ്ലേയാണ് ഫോണിനുള്ളത്. യൂണിസോക് ടി 700 ഒക്ടാകോർ പ്രോസസറാണ് ഹാൻഡ്സെറ്റിന് കരുത്ത് പകരുന്നത്. 64 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വർധിപ്പിക്കാം. 

48 മെഗാപിക്സലാണ് ഫോണിന്റെ പ്രധാനക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ E40യിൽ. 5000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിൽ ക്രമീകരിക്കുക. 40 മണിക്കൂർ വരെ പ്രവർത്തിക്കാനുള്ള പവർ ഈ ബാറ്ററി നൽകും എന്നാണ് മോട്ടോറോള പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only