30 ഒക്‌ടോബർ 2021

ആസ്മ ബുദ്ധിമുട്ടിക്കുന്നോ..? ഈ മൂന്ന് മീനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
(VISION NEWS 30 ഒക്‌ടോബർ 2021)
ആസ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ചികിത്സ മാത്രമല്ല ഡയറ്റില്‍ കൂടി അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഈ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആസ്മയകറ്റാന്‍ മീന്‍ അടങ്ങിയ ഡയറ്റ് ഏറെ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനാണത്രേ മീന്‍ സഹായകരമാവുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എല്ലാ തരം മീനുകളും കഴിക്കുന്നത് ആസ്മ രോഗികള്‍ക്ക് ഗുണം ചെയ്യില്ല. ഇതിന് പ്രധാനമായും മൂന്ന് തരം മീനുകളാണ് കഴിക്കേണ്ടത്.


കോര

ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് കോര. കൂടാതെ പ്രോട്ടീനും വിവിധ വിറ്റാമിനുകളുമെല്ലാം കൊണ്ട് സമ്പുഷ്ടമായ മീനാണിത്. ശ്വാസകോശത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്.

മത്തി

ഒമേഗ-3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. ഇതിന് പുറമെ വിറ്റാമിനുകളും നമുക്കാവശ്യമായ ധാതുക്കളുമെല്ലാം മത്തിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ആറ്റുമീന്‍

പ്രോട്ടീനാണ് ഈ മീനിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരികാരോഗ്യത്തിന്റെ അടിസ്ഥാനമായ പോഷകങ്ങള്‍ ഇത് നിദാനം ചെയ്യുന്നു. ഇതിന് പുറമെ, അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും കതൊണ്ട് സമ്പുഷ്ടമാണ് ആറ്റുമീന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only