10/10/2021

കൽക്കരി പ്രതിസന്ധിയിൽ കേരളവും; പവർകട്ട് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി
(VISION NEWS 10/10/2021)
രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൽക്കരി പ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന വൈദ്യുതി ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വരും. ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളെന്നും മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പവർകട്ട് പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലും ലോഡ്ഷെഡിം​ഗ് മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only