07/10/2021

ഓട്ടോറിക്ഷക്ക് നേരെ കാട്ടുപന്നിയുടെ പരാക്രമം, യാത്രക്കാർക്ക് ഗുരുതരമായ പരിക്ക്.
(VISION NEWS 07/10/2021)
കട്ടിപ്പാറ:കാട്ടുപന്നി കൂട്ടത്തിൻ്റെ പരാക്രമത്തിൽ കുടുബ നാഥനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശിക്കാണ് പരിക്കേറ്റത് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കട്ടിപ്പാറ ചെമ്പ്രകുണ്ട മുസ്ലിം പള്ളിക്ക് സമീപം ബുധനാഴ്ച രാത്രി 10.45 ഓടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്ന വഴിയാണ് കുരാച്ചുണ്ട് സ്വദേശികളായ ജലീലും കുടുംബവും സഞ്ചരിച്ചിരുന്ന KL - 77. B2994 ഒട്ടോറിക്ഷയിൽ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജലിലിനയും, മറ്റു രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഒട്ടോറിക്ഷ റോഡിൽ നിന്നും മുന്ന് മിറ്റർ താഴ്ചയിലേക്ക് മറിഞ്ഞ്
പാടെ തർന്നു.

കട്ടിപ്പാറ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം തുടർച്ചയായി ഉണ്ടായികൊണ്ടിരിക്കുകയാണ്, ചെറിയ വാഹനയാത്രക്കാർ ഈ പ്രദേശങ്ങളിലുടെ യാത്ര ചെയ്യുവാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്ഈ, വിഷയത്തിൽ താമരശ്ശേരി വനം വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി.സെബാസ്റ്റൻ.രാജു ജോൺ.സലിം പുല്ലടീ.മാത്യു.കെ.ജെ. റെജിമണിമല. എന്നിവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only