24 ഒക്‌ടോബർ 2021

ബാബുരാജിന്റെ നായികയായി വാണി വിശ്വനാഥ് മടങ്ങിയെത്തുന്നു
(VISION NEWS 24 ഒക്‌ടോബർ 2021)
7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി വാണി വിശ്വനാഥ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായി തന്നെയാണ് വാണി തിരിച്ചെത്തുന്നത്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്.മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നത് കൂടുതല്‍ സന്തോഷം പകരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു. ക്രൈം-ത്രില്ലര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only