24 ഒക്‌ടോബർ 2021

ടൊവീനോയും കല്യാണിയും ഒരുമിക്കുന്നു; 'തല്ലുമാല'യുടെ കളർഫുൾ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
(VISION NEWS 24 ഒക്‌ടോബർ 2021)
ടൊവീനോ തോമസും കല്യാണിയും പ്രിയദർശനും ഒരുമിക്കുന്ന ചിത്രമാണ് തല്ലുമാല. അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ടൊവീനോയുടെ കഥാപാത്രത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന ഒരു കളര്‍ഫുള്‍ കാരിക്കേച്ചര്‍ മാത്രമാണ് പോസ്റ്ററില്‍. ഇത്രയും ആവേശകരമായ ഒരു ചിത്രം ആദ്യമായാണ് ചെയ്യുന്നതെന്നും പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ഫസ്റ്റ് ലുക്കിനൊപ്പം ടൊവീനോ കുറിച്ചു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only