26 ഒക്‌ടോബർ 2021

കൊടുവള്ളി സിറാജ് മേൽപാലം തുരങ്കപാത നഷ്​ടപരിഹാരം: തഹസിൽദാർ യോഗം വിളിച്ചു
(VISION NEWS 26 ഒക്‌ടോബർ 2021)
കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കി​ഫ്ബി വ​ഴി 55.58 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന സി​റാ​ജ് മേ​ൽ​പാ​ലം തു​ര​ങ്ക​പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 28ന് ​താ​മ​ര​ശ്ശേ​രി ത​ഹ​സി​ൽ​ദാ​ർ യോ​ഗം വി​ളി​ച്ചു.

പ​ദ്ധ​തി​ക്കാ​യി ക​ട​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗ​മാ​ണ് ഈ​മാ​സം 28ന് ​കൊ​ടു​വ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ക.

സ്ഥാ​പ​ന ഉ​ട​മ​ക്ക് ആ​റു​ല​ക്ഷം രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തേ​ക്ക് 36000 രൂ​പ​യു​മാ​ണ് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ർ​ക്കെ​ങ്കി​ലും ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഈ ​യോ​ഗ​ത്തി​ൽ സ്ഥാ​പ​ന ഉ​ട​മ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ന്ന​യി​ക്കാ​വു​ന്ന​താ​ണ്.

പ​ദ്ധ​തി​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റെ മു​ന്നി​ലെ​ത്തി​യ​താ​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. പ​ദ്ധ​തി​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

ഇ​തി​നി​ടെ കോ​ഴി​ക്കോ​ട്-​താ​മ​ര​ശ്ശേ​രി- കൊ​ല്ല​ഗ​ൽ ദേ​ശീ​യ​പാ​ത (എ​ൻ.​എ​ച്ച് 766) കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് മു​ത​ൽ അ​ടി​വാ​രം വ​രെ​യു​ള്ള 35 കി.​മീ​റ്റ​ർ ദൂ​രം വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ പ​ഠ​ന​ത്തി​‍െൻറ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സേ​ലം ആ​സ്ഥാ​ന​മാ​യു​ള്ള മു​കേ​ഷ് ആ​ൻ​ഡ് അ​സോ​സി​യേ​റ്റ് ആ​ണ് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ന്ന​ത്.

2017ൽ ​ഇ​തി​‍െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും 2019 മു​ത​ൽ ഒ​രു​വ​ർ​ഷം പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ശേ​ഷ​മാ​ണ് വി​ണ്ടും ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്. ഇ​തി​ൽ കൊ​ടു​വ​ള്ളി​യി​ലും താ​മ​ര​ശ്ശേ​രി​യി​ലും ടൗ​ണി​ൽ പു​തി​യ ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​വ​ള്ളി​യി​ൽ 18.680 കി.​മീ. മു​ത​ൽ 24.640 വ​രെ​യും, താ​മ​ര​ശ്ശേ​രി​യി​ൽ 27.950 മു​ത​ൽ 31.550 വ​രെ​യും ദൂ​ര​ത്തി​ലാ​ണ് പു​തി​യ ബൈ​പാ​സ് നി​ർ​മി​ക്കു​ക.

ക​ഴി​ഞ്ഞ​ദി​വ​സം ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച്​ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി​യ​തി​‍െൻറ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി. കു​ന്ദ​മം​ഗ​ലം ടൗ​ണി​ൽ കൂ​ടി ബൈ​പാ​സ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. റോ​ഡ് ടാ​റി​ങ്, ഓ​വു​ചാ​ൽ, ന​ട​പ്പാ​ത എ​ന്നി​വ സ​ഹി​തം 30 മീ​റ്റ​ർ വീ​തി​യി​ലാ​ണ് അ​ലൈ​ൻ​മെൻറ് ത​യാ​റാ​ക്കു​ന്ന​ത്.

നി​ല​വി​ലെ വ​ള​വു​ക​ൾ ന​വീ​ക​രി​ക്കും. റോ​ഡ് സ​ർ​വേ ന​ട​ത്തി അ​ലൈ​ൻ​മെൻറ്, എ​സ്​​റ്റി​മേ​റ്റ് എ​ന്നീ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് റോ​ഡ് വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് മു​കേ​ഷ് അ​സോ​സി​യേ​റ്റ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കേ​ണ്ട ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​ണ്. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പാ​ണ് ന​ൽ​കു​ന്ന​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only