23/10/2021

ആറാം വാര്‍ഡ് സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു
(VISION NEWS 23/10/2021)ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതിനും, കേന്ദ്രീകൃത സ്വഭാവം വരുത്തുന്നതിനും വേണ്ടി വാര്‍ഡ് മെമ്പറുടെ ഓഫീസ് സേവനകേന്ദ്രം എന്ന പേരില്‍ ഓമശ്ശേരി കോടഞ്ചേരി റോഡില്‍ കൊടുവള്ളി നിയോജകമണ്ഡലം എം.എല്‍.എ. ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. സേവനകേന്ദ്രം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാവട്ടെ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ്മുക്ക് ആശംസിച്ചു. 

വാര്‍ഡ് മെമ്പര്‍ സി.എ. ആയിഷ ടീച്ചര്‍ അധ്യക്ഷയായ ചടങ്ങില്‍ വെല്‍ഫയര്‍പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുന്നാസര്‍ പുളിക്കല്‍, കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ ഷഹന എസ്.പി, വെല്‍ഫെയര്‍പാര്‍ട്ടി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് മടവൂര്‍, പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.കെ. ഹുസൈന്‍, കോണ്‍ഗ്രസ് ഓമശ്ശേരി മണ്ഡലം പ്രസിഡണ്ട് അഹമ്മദ്കുട്ടി മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖലീല്‍ ഒ.പി. എന്നിവര്‍ ആശംസകൾ അർപ്പിക്കുകയും ചെയ്തു. വെൽഫെയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത്‌ സെക്രട്ടറി ശിഹാബ് വെളിമണ്ണ സ്വാഗതവും, വെല്‍ഫെയര്‍പാര്‍ട്ടി ആറാം വാര്‍ഡ് സെക്രട്ടറി ഷമീം കെ.സി. നന്ദി പറയുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only