15/10/2021

കൊടുവള്ളി നഗരസഭയിൽ വസ്തു നികുതി ഓൺലൈനായി സ്വീകരിക്കുന്നതിന് വേണ്ടിയുന്ന നടപടികൾ അവസാന ഘട്ടത്തിലേക്ക്.
(VISION NEWS 15/10/2021)

കൊടുവള്ളി നഗരസഭയിലെ 23,000 ത്തോളം കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സഞ്ചയാ സോഫ്റ്റ് വെയറിലേക്ക് ഡാറ്റാ എൻട്രി നടത്തി ഓൺലൈനായി വസ്തു നികുതി അടക്കുന്നതിന് വേണ്ട നടപടികൾ പൂർത്തികരിക്കുകയും അവസാന ഘട്ട പരിശോധനകൾ നടന്നു വരികയുമാണ്. അസ്സമെന്റ്ക രജിസ്റ്ററുകളും മറ്റു വിവരങ്ങളും കാലപ്പഴക്കം മൂലം നഷ്ടപ്പെട്ടതിനാലും മുൻകാലങ്ങളിൽ കെട്ടിടത്തിൻ‍റെ വിസ്തൃതി സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടില്ലാത്തതിനാലും 15 വർഷത്തിൽ അധികം പഴക്കമുള്ള പല കെട്ടിടങ്ങളുടേയും നികുതി സംബന്ധിച്ചല്ലാതെയുള്ള മറ്റു വിവരങ്ങൽ നഗരസഭയിൽ ലഭ്യമായിരുന്നില്ല.   2019 വർഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ സൈബർ വിംങ്ങിന്റെ2 സഹകരണത്തോടെ നഗരസഭയിലെ മുഴുവന്‍ കെട്ടിടങ്ങളുടേയും മറ്റു ആസ്തികളുടേയും വിവരങ്ങൾ രേഖരിച്ചിരുന്നു. ഈ വിവിരങ്ങൾ ഉപയോഗിച്ചാണ് നിലവിൽ വസ്തു നികുതി അസ്സമെന്റിനന് ഉപയോഗിക്കുന്നത്. യു.എൽ.സി.സി ശേഖരിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിന് വേണ്ടി 4 ബിൽ കളക്ർമാരെയും 4 താൽക്കാലിക ജീവനക്കാരെയും നഗരസഭ നിയമിച്ചിട്ടുണ്ട്. 
നഗരസഭ ജീവനക്കാർ പരിശോധന പൂർത്തീകരിക്കുന്ന മുറക്ക് നഗരസഭ വാർഡ് അടിസ്ഥാനത്തിലേക്ക് കെട്ടിട നമ്പറുകൾ മാറ്റി സഞ്ചയ സോഫ്റ്റ് വെയർ മുഖേന ഓൺലൈനായി കെട്ടിട നികുതി സ്വീകരിക്കുന്നതിന് സജ്ജമാക്കുന്നതാണ്.  കൂടാതെ എല്ലാ കെട്ടിത്തിങ്ങളുടേയും ഓണർഷിപ്പ് സർട്ടിഫിക്കറ്റുകളും കാലപ്പഴക്കം, വിസ്തൃതി തുടങ്ങിയവ കാണിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷ കൂടാതെ ഓൺലൈനായി ലഭിക്കുന്നതാണ്. 
നിലവിൽ നഗരസഭയിൽ നടന്നു വരുന്ന ഫീൽഡ് പരിശോധനയിൽ ലഭ്യമായ എല്ലാ വിവരങ്ങളും സത്യസന്ധമായി നൽകി നഗരസഭയുമായി എല്ലാ കെട്ടിട ഉടമകളും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only