24/10/2021

പാലം പണി ഉടൻ പൂർത്തിയാക്കണം; സ്ഫോടക വസ്‌തുവുമായി യുവാവിന്റെ ആത്മഹത്യ ഭീഷണി
(VISION NEWS 24/10/2021)


വാഗമൺ- കോട്ടമൺ നാരകക്കുഴി റൂട്ടിലെ പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യ ഭീഷണി. വാഗമൺ നാരകക്കുഴി സ്വദേശി അനീഷാണ് ഭീഷണി മുഴക്കിയത്. സ്ഫോടക വസ്‌തുവുമായി പാലത്തിന് മുകളിൽ കയറിയാണ് ആത്മഹത്യ ഭീഷണി ഉയർത്തിയത്.

വാഗമൺ- കോട്ടമൺ റോഡിന് കുറുകെയുള്ള തോടിന് സമീപമുള്ള പാലം പണികൾ ആരംഭിച്ചിട്ട് 4 വർഷം കഴിഞ്ഞു. ഇതുവരെ രണ്ട് പില്ലർ മാത്രമാണ് പണിതത്. പാലം പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ നാരകക്കുഴി സ്വദേശി പുത്തൻപുരയ്ക്കൽ അനീഷ് ആത്മഹത്യ ഭീഷണി ഉയർത്തിയത്.

2016 ലെ സാമ്പത്തിക വർഷത്തിൽ പാലം പണിക്കായി 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ഫണ്ട് തികയാത്തതിനാൽ പണി പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പലതവണ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സ്ഫോടക വസ്‌തുവുമായി പാലത്തിന് മുകളിൽ കയറി അനീഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊലീസ് ഉൾപ്പെടെയുള്ളവർ എത്തിയാണ് അനുനയ നീക്കത്തിലൂടെ യുവാവിനെ താഴെ ഇറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only