15 ഒക്‌ടോബർ 2021

പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഇരുപത്തിയഞ്ചാം ഉറൂസ്‌ മുബാറകിന്‌ ഭക്തിസാന്ദ്രമായ തുടക്കം.
(VISION NEWS 15 ഒക്‌ടോബർ 2021)

ഓമശ്ശേരി:വ്യാഖ്യാത ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ-ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയഞ്ചാം ഉറൂസ്‌ മുബാറക്കിന്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ ഭക്തിസാന്ദ്രമായ തുടക്കം.

മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി സ്വാഗതം പറഞ്ഞു.ബഷീർ റഹ്മാനി കൊടുവള്ളി നസ്വീഹത്ത്‌ പ്രഭാഷണം നിർവ്വഹിച്ചു.എൻ.അബ്ദുല്ല ഫൈസി,പുതിയോത്ത്‌ മുദരിസ്‌ എ.യു.മുഹമ്മദ്‌ ഫൈസി,ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി,ഇ.അഹമ്മദ്‌ കുട്ടി ഫൈസി,കെ.ഹുസൈൻ ഹാജി,യു.പി.സി.അബൂബക്കർ കുട്ടി ഫൈസി,പി.കെ.അബ്ദുല്ല മാസ്റ്റർ,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.വി.മൂസ മുസ്‌ലിയാർ,വി.സി.ഉമർ ഹാജി,കെ.അബ്ദുല്ല എന്നിവർ സംസാരിച്ചു.

പി.സി.ഉസ്താദ്‌ ഖബർ സിയാറത്തിന്‌ സയ്യിദ്‌ അലി അക്ബർ തങ്ങൾ കൊളത്തക്കര നേതൃത്വം നൽകി.യു.പി.എ.സ്വിദ്ദീഖ്‌ ദാരിമി,യു.പി.സുലൈമാൻ മുസ്‌ലിയാർ,കെ.അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ എന്നിവരുടെ നേതൃത്വത്തിൽ ഖത്‌മുൽ ഖുർആൻ പാരായണവും ആരംഭിച്ചു.വെള്ളി രാവിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും രാത്രി മഹല്ലിലെ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മജ്‌ലിസുന്നൂറും നടക്കും.ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക്‌ നടക്കുന്ന അനുസ്മരണ-പ്രാർത്ഥനാ സദസ്സോടെ ത്രിദിന പരിപാടി സമാപിക്കും.കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടക്കുന്ന ചടങ്ങുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.മുഹമ്മദ്‌ ഹൈത്തമി വാവാട്‌ സമാപന പ്രാർത്ഥനക്ക്‌ നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only