06 ഒക്‌ടോബർ 2021

ശുചിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
(VISION NEWS 06 ഒക്‌ടോബർ 2021)
എറണാകുളം കളമശ്ശേരിയിൽ ശുചിമുറിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തടിപ്പാലം പതിച്ചേരിയിൽ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപ്പിടുത്തമുണ്ടായതാകാമെന്ന് കരുതി പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only