03/10/2021

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ
(VISION NEWS 03/10/2021)
ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ. ആര്യനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്നും അറിയുന്നു. ചോദ്യം ചെയ്യലിനു പിന്നാലെ നവിമുംബൈയിലെ ബേലാപൂരിൽ എൻസിബി റെയ്‍ഡും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only