18 ഒക്‌ടോബർ 2021

തെലുങ്കിൽ വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടി; ചിത്രീകരണം യൂറോപ്പിൽ
(VISION NEWS 18 ഒക്‌ടോബർ 2021)
യാത്രയുടെ വൻവിജയത്തിന് പിന്നാലെ മമ്മൂട്ടി വീണ്ടും തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നു. മമ്മൂട്ടിയും നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only