18 ഒക്‌ടോബർ 2021

കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക് കുറച്ചു
(VISION NEWS 18 ഒക്‌ടോബർ 2021)
യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക് കുറച്ചു. 20.10.2021 മുതൽ ഫ്ലെക്സി ഫെയർ സംവിധാനം നടപ്പാക്കാനാന് തീരുമാനം. ഫ്ലെക്സി ഫെയർ സിസ്റ്റത്തിൽ, തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 06:00 മുതൽ 08:00 മണി വരെയും രാത്രി 08:00 മുതൽ 08:50 വരെയും എല്ലാ യാത്രക്കാർക്കും യാത്ര നിരക്കിന്റെ 50% ഡിസ്‌കൗണ്ട് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നു.

കൊച്ചി 1 കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആർ ടിക്കറ്റുകൾ, കൊച്ചി 1 കാർഡ്, കൊച്ചി 1 കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആർ എൽ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only