👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഒക്‌ടോബർ 2021

കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു.
(VISION NEWS 14 ഒക്‌ടോബർ 2021)




താമരശ്ശേരി: കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്‍റെ പറമ്ബിലെ കിണറ്റിലാണ്​ കാട്ടുപന്നി ചാടിയത്​.

വനം വകുപ്പ് ആര്‍.ആര്‍.ടിയുടെ നേതൃത്വത്തില്‍​ പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.
കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിയുള്ള തങ്കച്ചനാണ് വെടിവെച്ചത്. പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. 

ഇന്നു രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫിസിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only