👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഒക്‌ടോബർ 2021

തലമുടി സംരക്ഷണത്തിന് ഉത്തമം! അറിയാം കഞ്ഞിവെളളത്തിന്റെ ​ഗുണങ്ങളെക്കുറിച്ച്
(VISION NEWS 10 ഒക്‌ടോബർ 2021)
ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാൻ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്. നല്ല മുടിയ്ക്കു പറ്റിയ ഏറ്റവും നല്ല മരുന്നാണ് കഞ്ഞിവെള്ളം. മുടി ആരോ​ഗ്യമുള്ളതാക്കാൻ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.

അരിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, വിറ്റാമിൻ ബി കോംപ്ലക്‌സ്, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി അരിയിൽ അടങ്ങിയിട്ടുണ്ട്.‌ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെയും ചർമ്മകോശത്തിന്റെയും കേടുപാടുകളെ പ്രതിരോധിക്കാൻ കഞ്ഞി വെള്ളത്തിന് സാധിക്കും. കഞ്ഞി വെള്ളം മികച്ചൊരു കണ്ടീഷണർ കൂടിയാണ്. ഇത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഞ്ഞി വെള്ളം എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ​ഗ്ലാസ് കഞ്ഞി വെള്ളം ചേർത്ത് മുടി കഴുകുക. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് ഇത്. കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചുവയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം ചേർക്കണം. ശേഷം ഇതിൽ നാല് തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only