25 ഒക്‌ടോബർ 2021

തമിഴിൽ അരങ്ങേറ്റം കുറിച്ച് സിബി തോമസ്
(VISION NEWS 25 ഒക്‌ടോബർ 2021)
തമിഴ് സിനിമയിലേക്ക് അരങ്ങേറ്റംകുറിച്ച് സിബി തോമസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലൂടെയാണ് സിബിയുടെ തമിഴ് അരങ്ങേറ്റം.

യഥാർത്ഥ ജീവിതത്തിൽ പൊലീസ് ഉദോഗ്യസ്ഥനായ സിബി തോമസ് ചിത്രത്തിലും പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. 

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ്ഭീമിൽ പ്രകാശ് രാജ്, രജിഷ വിജയൻ, രമേഷ് റാവു, കെ മണികണഠൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ. സൂര്യയും ജ്യോതികയും ചേർന്ന് നിർമിച്ച ചിത്രം ആമസോൺ പ്രൈമിൽ നവംബർ രണ്ടിന് റീലിസ് ചെയ്യും.

ദീലിഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുലൂടെയാണ് സിബി എഅഭിനയ രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ സിബി ചെയ്ത വേഷം ഏറെ ജനശ്രദ്ധനേടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only