👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഒക്‌ടോബർ 2021

'എലോണി'ലെ ലാലേട്ടന്റെ പുത്തൻ ​ഗെറ്റപ്പ് വൈറലാകുന്നു
(VISION NEWS 08 ഒക്‌ടോബർ 2021)
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'എലോണി'ൽ മോഹൻലാൽ എത്തുന്നത് പുത്തൻ ഗെറ്റപ്പിൽ. ചിത്രത്തിൻറെ ബിഹൈൻഡ് ദ് സീൻസ് വീഡിയോ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ടു.

ഹെയർസ്റ്റൈലിലും വസ്ത്രധാരണത്തിലും സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് മോഹൻലാൽ എത്തുക.

12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച് ഒരു സിനിമ വരുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only